കഴിഞ്ഞ കൂറെ മാസങ്ങളായി നമ്മുടെ കേരളത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് എസ് എന്‍ സി ലാവ്ലിന്‍ അഴിമതി. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഇപ്പോള്‍ ആ വിഷയത്തില്‍ നല്ല പരിജ്ഞാനം ലഭിച്ചിട്ടുണ്ടായിരിക്കും. കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രി സഭാ കാലത്ത് വൈദ്യുതി ബോര്‍ഡ് നല്‍കിയ ഒരു കരാറിനെ ചൊല്ലിയുള്ളതാണ് പ്രസ്തുത അഴിമതി ആരോപണം. ആരോപണത്തിന് വിധേയരായിട്ടുള്ളവര്‍ സി പി എം മ്മിന്റെ സംസ്ഥാന സിക്രട്ടറി പിണറായി വിജയനും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഊര്‍ജ്ജ വകുപ്പ് മേധാവിയും മറ്റും.
പിണറയി വിജയനും മറ്റും പൈസ കൈപ്പറ്റി എന്ന് ഇതു വരെയും പറഞ്ഞിട്ടില്ല. പക്ഷെ രാഷ്ട്രീയ ഗൂഡാലോചന നടത്തി എന്നു പറയുന്നു. എന്തിനാകാം ഈ ഗൂഡാലോചന നടത്തിയിരിക്കുന്നത്? മലബാര്‍ ക്യാന്‍സര്‍ സെന്ററിന്ന് സഹായലബ്ദിക്കായിട്ടാണ് ഇത്തരത്തിലുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. പക്ഷെ എത്രത്തോളം സഹായം ലഭിച്ചെന്ന് നമുക്ക് അറിയാം..! ഇത് നടന്ന് മറ്റൊരു ഭരണം ഇവിടെ കഴിഞ്ഞു. യു ഡി എഫിന്റേത്. ഈ അഞ്ചു വര്‍ഷത്തിന്നുള്ളില്‍ പിണറായി വിജയന് എതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ഇവിടത്തെ കോണ്‍ഗ്രസ്സ്ക്കാര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ അവര്‍ പിണറായി വിജയനെയും മറ്റും തൂക്കിലേറ്റുവാന്‍ കാസര്‍ക്കോട്ടു മുതല്‍ കന്യാകുമാരി വരെ ഓടി നടക്കുന്നു....! എന്തൊരു രാജ്യസ്നേഹം. അഴിമതിക്കെതിരെ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ജി. കാര്‍ത്തികേയനെയും കേസില്‍ പ്രതി ചേര്‍ക്കുവാന്‍ ആവശ്യപ്പെടണം. നമുക്കാവശ്യം അഴിമതിക്കാരെ ശിക്ഷിക്കുക എന്നുള്ളതാണ്. അവര്‍ ഏതു പക്ഷത്തിന്റെ ആള്‍ എന്നുള്ളതല്ല.
ഇവിടെയാണ് നമുക്ക് സി ബി ഐയുടെ സത്യസന്ധതയില്‍ സംശയം തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ എത്ര അഴിമതിക്കാരായ രാഷ്ട്രീയക്കാരാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്? നമുക്കറിയാം രാഷ്ട്രീയക്കാരില്‍ അപൂര്‍വ്വം പേരെ മാത്രമെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ന വിഷയത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. അത് പിണറായിയായാലും ആന്റണിയായാലും.
ഇക്കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഏതെല്ലാം വിഷയങ്ങളാണ് ഉയര്‍ത്തിക്കൊണ്ട് വന്നത്? പിണറായി കുറ്റാരോപണ വിധേയമായ ലാവ്ലിന്‍ കേസും ഇടതുപക്ഷത്തിന്റെ വര്‍ഗ്ഗീയ വാദികളുമായുള്ള കൂട്ട്ക്കെട്ടും. ഇതൊക്കെ മാത്രമായിരുന്നോ നമ്മെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ? ഇന്‍ഡ്യയുടെ രാഷ്ട്രീയ-സാമ്പത്തീക-സുരക്ഷാ മേഖലകളില്‍ കൈയേറ്റം നടത്തുന്ന വൈദേശിക ഇടപ്പെടലിനെ കുറിച്ച് ആരെങ്കിലും ചര്‍ച്ച ചെയ്തിരുന്നുവോ ? രാജ്യത്ത് വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന വിലക്കയറ്റവും തൊഴില്‍ നിഷേധത്തെയും കുറിച്ച് ക മ എന്ന് ആരെങ്കിലും മിണ്ടിയോ ? സാമ്രാജ്യത്ത ശക്തികളോട് ഇന്‍ഡ്യ അടുത്തുക്കൊണ്ട് നമ്മുടെ ചേരിചേരാ നയത്തില്‍ വെള്ളം ചേര്‍ക്കുന്നത് നേതാക്കന്മാര്‍ എന്തുക്കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു ? രാഷ്ട്രീയ കക്ഷികളല്ലെങ്കില്‍ മറ്റ് ആരാണ് ഇത് ഏറ്റെടുക്കുന്നത് ?
ജനങ്ങള്‍ ആകാംക്ഷയോടു കൂടി കാണുന്ന ഇടതുപക്ഷമാണെങ്കില്‍ തെരഞ്ഞെടുപ്പ് വിജയം മാത്രം സ്വപ്നം കണ്ട് നടക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാതെ വരുമ്പോള്‍ കാരണമന്വേഷിക്കാതെ മാധ്യമങ്ങള്‍ക്കു മുന്‍പിലിരുന്ന് നീട്ടി പരത്തി ചിരിച്ച് സായൂജ്യം കൊള്ളുന്നു...! സംസ്കാരം നശിക്കാത്ത സാംസ്കാരിക നേതാക്കന്മാര്‍ അവരെ ഇരിക്കുന്നിടം വൃത്തിക്കേടാക്കുന്നവരെന്ന് വിളിച്ച് പരിഹസിക്കുന്നു. പോരെ പൂരം ? വിഷയദാരിദ്ര്യം പിടിച്ച മാധ്യമങ്ങള്‍ക്ക് വീണുക്കിട്ടിയ കനിയെന്ന വണ്ണം അതിനെ ഹെയര്‍ സ്പിലിറ്റിംങ് അനാലൈസിസ് നടത്താനൊരു അവസരം. നേതാക്കന്മാരെ സ്റ്റുഡിയോവിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച നടത്തുന്നു. ടിവി സ്റ്റുഡിയോവിലിരുന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാക്കന്മാരെ കൊണ്ട് കേരളം ഇപ്പോള്‍ പൊറുതി മുട്ടിയിരിക്കയാണ് വാസ്തവത്തില്‍.
ഒരു ചിരിയെ കുറിച്ച് ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ടതുണ്ടോ? മറ്റൊരു വിഷയവും നമ്മുടെ മുന്നിലില്ലെ? മാധ്യമങ്ങളെ ജനങ്ങള്‍ ധര്‍മം പഠിപ്പിക്കേണ്ടിയിരിക്കുന്നു. ധര്‍മം മറക്കുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ മാധ്യമ ഫാഷിഷമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അറിയാനുള്ള അവകാശത്തെ അവര്‍ ഹനിക്കുന്നു. സ്വാതന്ത്ര്യ നിഷേധം. ഇത് ഫാഷിഷത്തിന്റെ മുഖമുദ്രയാണ്. ഇവിടെ ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. ഒറ്റക്കെട്ടായി അവരോട് പറയണം ‘വെറുതെ എന്തിന് സമയവും പണവും ചെലവാക്കുന്നു?’

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ