2008 ഡിസംബർ 24, ബുധനാഴ്‌ച

എന്നില്‍ നിന്ന്‌

ഈ ബ്ലോഗില്‍ കേള്‍ക്കുന്ന ശബ്ദം എന്നില്‍ക്കൂടി പുറത്തേക്കൊഴുകുന്ന ശബ്ദം മാത്രം. എനിക്കു ചുറ്റും ഞാന്‍ കേള്‍ക്കുന്ന, മറ്റുള്ളവര്‍ കേള്‍ക്കാത്ത അല്ലെങ്കില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത, ശബ്ദം. വിത്യസ്ത രീതിയിലുള്ള ചെയ്തികള്‍ വിവിധ രീതിയിലുള്ള ശബ്ദങ്ങളായി ഞാന്‍ കേള്‍ക്കുന്നു. എന്റെ നാട്ടിലുള്ളവരുടെ ശബ്ദം. എന്റെ വീട്ടുക്കാരുടെ ശബ്ദം. വ്‌റ്ക്ഷങ്ങളുടെ ശബ്ദം, വിറകിന്റെ ശബ്ദം, മലയുടെ ശബ്ദം, മലഞ്ചെരിവിലുള്ളവരുടെ ശബ്ദം, മണ്ണിന്റെ ശബ്ദം, മണ്ണില്‍ പണി ചെയ്യുന്നവരുടെ ശബ്ദം, പാടത്തിന്റെ ശബ്ദം, നെല്ലിന്റെ ശബ്ദം, നെല്‍ വിളയിക്കുന്നവന്റെ ശബ്ദം. എല്ലാം ഞാന്‍ കേള്‍ക്കുന്നു. എന്റെ സിരകളെ അവ ത്രസിപ്പിക്കുന്നു.

ഞാനറിയാതെ അവ മറ്റൊരു രുപത്തില്‍ പുറത്ത് വരുന്നു. അത് നിങ്ങളുമായി പങ്കുവെക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞാന്‍ മാനിക്കുന്നു.

രാജന്‍ വെങ്കിടങ്ങ്.