ഒരു രാജ്യത്തിന്റെ വികസനം ആ നാടിന്റെ ജനങ്ങളുടെ വികസനമാണ്. തങ്ങളുടെ ഉയര്‍ച്ചയ്ക്കു വേണ്ടിയുള്ള എല്ലാ വികസനത്തിനേയും അവര്‍ സ്വാഗതം ചെയ്യണം. പക്ഷെ അത് നിലനില്‍പ്പിന്ന് ഭീഷണിയായിട്ടുള്ളതായിരിക്കരുത്. നമ്മുടെ കേരളത്തിലും ഇക്കാര്യത്തില്‍ വിത്യസ്തമായ കാഴ്ചപ്പാടുണ്ടായിരിക്കരുത്. സ്മാര്‍ട്ട് സിറ്റിയുടേതായാലും കിനാലൂരിന്റെ കാര്യത്തിലായാലും. കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പരിമിതമായ ഭൂമിയാണ് നമുക്കുള്ളത്. ഉള്ള ഭൂമിയ്ക്കു തന്നെ തോന്നിയ വിലയും. അങ്ങിനെയുള്ള അവസ്ഥയില്‍ ഗവണ്മെന്റിനായാലും ജനങ്ങള്‍ക്കായാലും ഭൂമി ലഭ്യമാക്കുവാന്‍ ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരിക്കും. ഈയൊരവസ്ഥയില്‍ ആയിരിക്കണം നമ്മള്‍ കിനാലൂര്‍ പ്രശ്നത്തെ നോക്കി കാണാന്‍ കിനാലൂരില്‍ നാലു വരി പാത വേണം. ആര്‍ക്ക്? എന്തിന്? പാതയ്ക്കാവശ്യമായ സ്ഥലം എങ്ങിനെ കണ്ടെത്തും? ഇതൊക്കെയാണ് അവിടത്തെ പ്രശ്നങ്ങള്‍. ഒന്നാമതായി ആദ്യത്തെ ചോദ്യം. ആര്‍ക്കു വേണ്ടിയാണ് ഈ പാത നിര്‍മിക്കുന്നത്? ഉത്തരം നല്‍കേണ്ടത് പാത നിര്‍മിക്കുന്നവര്‍. അതായത് സര്‍ക്കാര്‍. സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്. വേണ്ടത്ര ഗതാഗത സൌകര്യമില്ലാതെ ഒരു മലേഷ്യന്‍ കമ്പനി ഒന്ന് വന്ന് മടങ്ങി പോയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ വികെസി കമ്പനി പറഞ്ഞിരിക്കുന്നു, തങ്ങളവിടെ ഒരു ശാഖ തുടങ്ങാമെന്ന്. നല്ലത്. പക്ഷെ ആരംഭത്തില്‍ തന്നെ നാലുവരി പാത വേണമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടോ? രണ്ടു വരി പാതയായാലും അവര്‍ക്ക് ശാഖ തുടങ്ങുന്നതില്‍ എന്തിനാണ് ഇത്ര വിഷമം? കമ്പനി തുടങ്ങി രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് ഗതാഗത സൌകര്യത്തില്‍ എന്തെങ്കിലും ക്ലേശം അനുഭവപ്പെടുമ്പോള്‍ മാത്രം റോഡ് വികസനത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയില്ലെ? അങ്ങനെയെങ്കില്‍ തദ്ദേശവാസികള്‍ക്ക് അത് ബോധ്യമാവുകയും ചെയ്യും.റോഡ് വികസിച്ചെങ്കില്‍ മാത്രമെ നമ്മുടെ നാട് വികസിക്കുകയുള്ളൂ എന്ന് മനസ്സിലാക്കി നാട്ടുക്കാര്‍ തന്നെ അതിന് മുന്‍ കൈ എടുക്കുകയും ചെയ്യും. ഒരു തീവ്രവാദ സംഘടനയും അവരുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കില്ല. ഇനി രണ്ടാമത്തെ ചോദ്യം, എന്തിനു വേണ്ടിയാണ് പാത ഇരട്ടിപ്പിക്കുന്നത്? ഗള്‍ഫിനെ പോലുള്ള നാട്ടില്‍ ആദ്യം റോഡും കെട്ടിടങ്ങളുമാണ് പണിയുന്നത്. എന്നിട്ടു മാത്രമെ അവിടെ കമ്പനികള്‍ വരുകയുള്ളൂ. അതവിടത്തെ ഭൂമി ശാസ്ത്രമനുസരിച്ചാണ് അങ്ങിനെ ചെയ്യുന്നത്. വേണ്ടത്ര സ്ഥലമുള്ള അവര്‍ക്ക് ഒരു പ്രത്യേക സ്ഥലം അങ്ങിനെ വികസിപ്പിച്ചെടുക്കാം. പക്ഷെ നമുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. എല്ലായിടവും ജനനിബിഡമാണ്. ജനങ്ങള്‍ താമസിച്ച് കഴിഞ്ഞിട്ടുള്ള ഇടത്തേക്കാണ് നമ്മള്‍ റോഡ് വികസിപ്പിക്കുന്നത്. അക്കാര്യത്തില്‍ നമുക്ക് പരിമിതിയുണ്ട്. ഇത് തന്നെയാണ് കിനാലൂരിലെയും സ്ഥിതി. അവിടെയിപ്പോള്‍ ഉള്ള റോഡിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്. ബ്ലോക്കുകള്‍ ഉണ്ടാകാത്ത വിധം റോഡിന് രൂപകല്പന ചെയ്യണം. കുരുക്കുകള്‍ വരുവാന്‍ സാധ്യതയുള്ള സ്ഥലത്ത് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കണം. ഇപ്രകാരം പുതുക്കി പണിതാല്‍ തുടങ്ങാന്‍ പോകുന്ന ഏതു കമ്പനികള്‍ക്കും അതു സ്വീകാര്യമാകും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ വളര്‍ച്ചക്ക് അനുപാതമായേ റോഡ് വികസനം
വേണ്ടതുള്ളൂ എന്നര്‍ത്ഥം. ഇനി മൂന്നാമത്തെ ചോദ്യം എങ്ങിനെ പാതയ്ക്കാവശ്യമായ സ്ഥലം കണ്ടെത്തും? ഇവിടെയാണ് ഏറ്റവും ഗുരുതരമായ പ്രശ്നം കിടക്കുന്നത്. പുതിയതായി എവിടെയും നമുക്ക് സ്ഥലം കണ്ടെത്തുവാന്‍ കഴിയില്ല. ഉള്ള സ്ഥലത്ത് നമ്മള്‍ സൌകര്യം കണ്ടെത്തണം. അതായത് അവിടത്തെ നിവാസികള്‍ തന്നെ മുന്‍കൈ എടുക്കണം. ആ നാടിന്റെ വികസനം അവിടത്തെ ജനങ്ങളുടെ വികസനമാണ്. വ്യാവസായ വളര്‍ച്ചയുണ്ടായാലെ അവര്‍ അഭിവൃദ്ധിപ്പെടൂ. ഇതവര്‍ക്ക് ബോധ്യമായാല്‍ അവര്‍ തന്നെ മുന്നോട്ട് വരും. അതാണ് ചരിത്ര സത്യം. പക്ഷെ അവര്‍ക്ക് ബോധ്യം വരുന്നത് വരെ അവര്‍ എതിര്‍ത്തു കൊണ്ടേയിരിക്കും. ഇതിനായി ആദ്യം കമ്പനികള്‍ തുടങ്ങട്ടെ. അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ വേണ്ടത്ര മികവ് കാണിക്കേണ്ടിയിരിക്കുന്നു. അല്ലാതെയുള്ള ഏതൊരു നടപടിയും വീണ്ടുമൊരു നന്ദീഗ്രാമിനെയായിരുക്കും സൃഷ്ടിക്കുക. അതൊരിക്കലും ഒരു ഇടത് സര്‍ക്കാരിന് ഗുണകരമായിരിക്കില്ല. അടിച്ചമര്‍ത്തലില്‍ കൂടിയോ കുടിയൊഴിപ്പിക്കലില്‍ കൂടിയോ ആയിരിക്കരുത് വികസനം നടപ്പാക്കേണ്ടത്. അതാണ് നമ്മളെ ഏ കെ ജി പഠിപ്പിച്ചിട്ടുള്ളത്. ചരിത്രം മറക്കാതെ മുന്നേറണം.